പ്രവാസിയെ കൊലപ്പെടുത്തിയ കേസ്: പോലീസ് അനാസ്ഥ തുടരുന്നതായി ആരോപണം
പ്രവാസിയെ കൊലപ്പെടുത്തിയ കേസ്: പോലീസ് അനാസ്ഥ തുടരുന്നതായി ആരോപണം

കൊല്ലം കുണ്ടറയിൽ പ്രവാസിയായ യുവാവിനെ കുത്തി കൊലപ്പെടു ത്തിയ കേസിൽ പോലീസ് അനാസ്ഥ തുടരുന്നതായി ആരോപണം.

ഗൾഫിൽ നിന്നും അവധിക്കു നാട്ടിലെത്തിയ യുവാവ് ബന്ധുവീട്ടിൽ വച്ചാണ് കുത്തേറ്റ് മരിച്ചത്. പടപ്പക്കര കരിക്കുഴി കാഞ്ഞിരംവിള തെക്കതിൽ ജോൺസ്ന്‍റെ മകൻ ജോൺപോൾ (34 ) ആണ് കുത്തേറ്റ് മരിച്ചത്.

ബന്ധുവും സ്വകാര്യ ബസ് ഡ്രൈവറുമായ കുമ്പളം സൗന്ദര്യ ജംഗ്ഷൻ ചരിവ്പുരയിടത്തിൽ ആഷിക്കിനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ മറ്റ് ചിലര്‍ക്കുകൂടി പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ജോണ്‍ പോളിനെ ആഷിക് വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നും തുടര്‍ന്ന് മറ്റ് ചിലരുടെ സഹായത്തോടെ കൊലപ്പെടുത്തുകയാ യിരുന്നു എന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.

ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് ആഷിക്കിന്‍റെ വീട്ടിൽ വെച്ച് ജോണ്‍ പോള്‍ ആക്രമിക്കപ്പെടുന്നത്. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്.

പ്രതിയായ ആഷിക്കിനെ കസ്റ്റഡിയിലെടുത്തെങ്കിലും കേസിൽ പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവമറിഞ്ഞെത്തിയ ജോൺ പോളിന്‍റെ ഭാര്യാപിതാവ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേസന്വേഷണം ഇഴയുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കുണ്ടറ പോലീസിന്‍റെ അനാസ്ഥയ്ക്കെതിരെ സംസ്ഥാന ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*