കൊവിഡ് കാലത്ത് സഹായിച്ചു ; പണം തിരികെ ചോദിച്ചത് പകയായി മാറി

കൊവിഡ് കാലത്ത് സഹായിച്ചു ; പണം തിരികെ ചോദിച്ചത് പകയായി മാറി
കോവിഡ് കാലത്തെ പണം നൽകി സഹായിച്ച അടുത്ത ബന്ധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി. പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ ബന്ധുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി.

കരിങ്ങന്നൂര്‍ ആറ്റൂര്‍ക്കോണം പള്ളി തെക്കേതില്‍ മുഹമ്മദ് ഹാഷിമിനെ (53) കൊലപ്പെടുത്തിയത്. കേസിൽ ആറ്റൂര്‍ക്കോണത്ത് സുല്‍ത്താന്‍ വീട്ടില്‍ ഷറഫുദ്ദീനെ (54) പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലയ്ക്കും മൃതദേഹം മറവ് ചെയ്യാനും കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.

കൊല്ലപ്പെട്ട ഹാഷിമിന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് ഷറഫുദ്ദീന്‍. ഹാഷിമിന്റെ വീടിന് അരകിലോമീറ്റര്‍ അകലെയാണ് ഷറഫുദ്ദീന്‍ നാലാമത്തെ ഭാര്യയ്ക്കൊപ്പം താമസിക്കുന്നത്.

ഇരുവരും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. റിയാദില്‍ ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. കോവിഡ് സമയത്ത് നാട്ടിലെത്താൻ ഹാഷിമിൽ നിന്ന് ഷറഫുദ്ദീൻ ഇരുപതിനായിരം രൂപ കടം വാങ്ങിയിരുന്നു.

ഇത് തിരിച്ചു ചോദിച്ചതാണ് കൊലയ്ക്കു കാരണം. നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽവച്ച് പണം തിരികെ ചോദിച്ചത് അപമാനമായി ഷറഫുദ്ദീന് തോന്നിയതും പകക്ക് കാരണമായി.

മദ്യത്തിന് അടിമയായ ഹാഷിമിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം ആണ് ഷറഫുദ്ദീനും കൂട്ടാളികളും ചേർന്ന് കൊലപ്പെടു ത്തിയത്.

മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം വീടിന് സമീപത്തെ ചാണകക്കുഴിയിൽ കുഴിച്ചുമൂടുകയായിരുന്നു. പോലീസ് നായ മണം പിടിച്ച് എത്തിയതും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*