കൊലപാതക ശ്രമകേസിലെ പ്രതി പിടിയില്‍
കൊലപാതക ശ്രമകേസിലെ പ്രതി പിടിയില്‍പറവൂർ മന്നം സ്വദേശിയെ മന്നം മില്ലുപടി ഭാഗത്ത് വച്ച് നാടൻ ബോംബെറിഞ്ഞ് ഭീതിപരത്തി വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

കരുമാല്ലൂർ മനക്കപ്പടി കരോട്ടകാട്ടിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (25) എന്നയാളെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇയാൾ പോലീസിന്‍റെ പിടിയിലാകുന്നത്.

മറ്റൊരു പ്രതിയായ കെടാമംഗലം മച്ചായത്ത് പറമ്പ് വീട്ടിൽ വിപിൻ (വാരപ്പൻ 25 ), പ്രതികളെ ഒളി വിൽ കഴിയാൻ സഹായിച്ച ഏലൂർ സ്വദേശിനിയായ ശ്രീകല, തൃക്കാക്കര സ്വദേശിയായ അരുൺ, മുപ്പത്തടം സ്വദേശിയായ ഷെറിൻ എന്നിവരെ കേസിൽ പിടികൂടിയിട്ടുളളതാണ്.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ മുനമ്പം ഡി.വൈ.എസ്.പി ബൈജു കുമാർ നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷോജോ വർഗീസ്,

സബ്ഇൻസ്പെക്ടർ മാരായ പ്രശാന്ത് പി നായർ , അരുൺ തോമസ്, സലിം സി.പി.ഒ മാരായ റെജി, രഞ്ജിത്ത്, ദേവഷൈൻ, ബൈജു, അഫ്സൽ, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*