കൊലക്കേസ് പ്രതി പിടിയിൽ

കൊലക്കേസ് പ്രതി പിടിയിൽ

ഒളിവിൽ കഴിഞ്ഞ കൊലപാതകക്കേസിലെ പ്രതി പിടിയിൽ . കടുങ്ങല്ലൂർ മുപ്പത കീരംകുന്ന് പഞ്ചയിൽ വീട്ടിൽ അനസ് ( സുകേശൻ എന്നയാളെയാണ് ആലുവ പോലിസ് പിടികൂടിയത് .

2013 ജൂണിലാണ് സംഭവം നടന്നത് . പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഉരസി എന്ന കാരണം പറഞ്ഞ് പിന്തുടർന്നെത്തി ആലുവ സ്റ്റാൻറിനു മുൻവശത്ത് വച്ച് കെ.എസ്.ആർ.ടി.സി ബസ് തടയുകയും തുടർന്ന് ക്രെഡവറ വാഹനത്തിൽ നിന്നും വലിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു .

മർദ്ദനത്തെ തുടർന്ന് രഡവർ സദാശിവൻ മരണപ്പെട്ടു . പിന്നീട് iാടതി നടപടികളിൽ ഹാജരാ കാൽ ഇയാൾ ഒളിവിൽ പോയി . ജില്ലാ പോലിസ് മേധാവി ടി . . കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ മെട്രോ യാഡിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത് .

രണ്ടാം പ്രതി അഷ്റഫ് വിചാരണ നടക്കുന്ന സമയത്ത് മരണപ്പെട്ടിരുന്നു . എസ് . ഐ മാരായ ആർ.വിനോദ് ം.പി. ചാക്കോ , എ.എസ് ഐ എം.പി സാബു , സി.പി.ഒ മാരായ എസ് . സജിത് , കെ . ഹബീബ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*