Neyyattinkara Sanal Murder case l സനലിനെ തള്ളിയിട്ടത് കൊല്ലാന്‍ വേണ്ടി; പെണ്‍സുഹൃത്തുമായി എസ് ഐ ആയിരിക്കുമ്പോള്‍ തുടങ്ങിയ ബന്ധം
വാഹനം വരുന്നത് കണ്ട് സനലിനെ തള്ളിയിട്ടത് കൊല്ലാന്‍ വേണ്ടി; പെണ്‍സുഹൃത്തുമായി എസ് ഐ ആയിരിക്കുമ്പോള്‍ തുടങ്ങിയ ബന്ധം ; ഡി വൈ എസ് പിയ്ക്ക് എതിരെ ഗുരതരമായ ആരോപണങ്ങള്‍ Neyyattinkara Sanal Murder case
Neyyattinkara Sanal Murder case യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടുകൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാറിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. വര്‍ഷങ്ങളായി ഹരികുമാര്‍ കമുകിങ്കോടുള്ള പെണ്‍സുഹുര്‍ത്തിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്ന് നാട്ടുകാര്‍ പറയുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത ഇയാളെ ആഭ്യന്തര വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് പറയുന്നത്.
മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍!
കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് റോഡില്‍ നടന്ന വാക്കുതര്‍ക്കതിനിടെയാണ് നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു തള്ളുകയായിരുന്നു. എതിര്‍ ദിശയില്‍ നിന്നും വാഹനം വരുന്നത് ഡി വൈ എസ് പി കണ്ടിരുന്നെങ്കിലും നെഞ്ചില്‍ ആഞ്ഞുതള്ളിയിടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു. നെയ്യാറ്റിന്‍കര കോടങ്ങാവിള കാവുവിളയില്‍ സനല്‍ (35) ലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ മീറ്ററുകള്‍ ദൂരെ തെറിച്ചു വീണ സനലിനെ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റ സനലിനെയും കൊണ്ട് പോലീസ് ആദ്യം നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ എത്തിക്കുകായിരുന്നു. സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വൈകിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
തിരുവനന്തപുരത്തു തന്നെ ഒരു കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്ന ഡി വൈ എസ് പി ഹരികുമാറിനെ സനലിന്റെ സംസ്ക്കര ശേഷം അറസ്റ്റ് ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം എന്നാണ് അറിയുന്നത്. അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സനലിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചേക്കും. ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയ നെയ്യാറ്റിന്‍കര എസ് ഐകൂടി പ്രതി ചേര്‍ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Leave a Reply