പ്രണയം എതിര്‍ത്ത പ്രവാസി യുവാവ് കാമുകന്‍റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍
പ്രണയം എതിര്‍ത്ത പ്രവാസി യുവാവ് കാമുകന്‍റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍
കൊല്ലം: യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തില്‍ കൊട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. പുതുപ്പള്ളി ദേവികുളങ്ങര സ്വദേശിനി വിദ്യാമോളെ (29) ആണ് ഓച്ചിറ പോലീസ് ഇവര്‍ ജോലിചെയ്യുന്ന കായംകുളത്ത് ബേക്കറിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ അഞ്ചിന് പുലർച്ചെയാണ് പ്രയാർ ജംഗ്ഷന് സമീപം രാജേഷിനെ മർദനമേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
യുവതിയുടെ കാമുകന്‍ ഉള്‍പ്പടെ മൂന്ന്‍ പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിദ്യയുടെ കാമുകന്‍ ക്ലാപ്പന കല്ലേശേരിൽ സുരേഷ് (25), സുനീഷ് ഭവനത്തിൽ സുനീഷ് (27), വരവിള കടപ്പുറത്തേരിൽ കണ്ണനെന്ന് വിളിക്കുന്ന രാജീവ് (30) എന്നിവരാണ് കേസില്‍ നേരത്തെ പിടിയിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യയെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
പ്രതിയായ സുരേഷും രാജേഷിന്റെ ഭാര്യ വിദ്യയുമായി അടുപ്പത്തിലായിരുന്നു. വിദേശത്തായിരുന്ന രാജേഷ് നാട്ടിലെതിയതോടെ ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയുകയും വിദ്യയെ വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു. ഇതിന്റെ പ്രതികാരമായി രാജേഷിനെ മര്‍ദ്ദിക്കാന്‍ വിദ്യ കാമുകനെയും സുഹൃത്തുക്കളെയും ഏല്‍പ്പിക്കുകയായിരുന്നു.
പ്രതികളും വിദ്യയും ഗൂഢാലോചന നടത്തിയെന്ന കേസ്സിലാണ് വിദ്യ അറസ്റ്റിലായത്. ഇവര്‍ക്ക് 9വയസ്സുള്ള മകനുണ്ട്. മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ രാജേഷ് ചികിത്സക്കിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 9ന് മരണമടയുകയായിരുന്നു. ക്രൂരമായ മർദനമേറ്റ് ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണം.
Leave a Reply