കൊലപാതക കേസിലെ പ്രതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
കൊലപാതക കേസിലെ പ്രതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
കുമളിയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ചനിലയില്‍. ഓട്ടോ ഡ്രൈവര്‍ സെന്തില്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ വാളാര്‍ഡി സ്വദേശി ഗുരുസ്വാമിയെയാണ് മരിച്ചനിലയില്‍ കണ്ടത്തിയത്.
ഇന്നലെ വൈകിട്ടാണ് വാളാര്‍ഡിക്ക് സമീപം മേല്‍പരട്ടിലെ കുറ്റിക്കാട്ടില്‍ സെന്തിലിന്റെ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നു.
ബന്ധുവായ ഗുരുസ്വാമിയുടെ അടുത്തേക്ക് കടം കൊടുത്ത പണം തിരികെ വാങ്ങാന്‍ പോയതാണ് സെന്തില്‍. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് കടം നല്‍കിയത്.
എന്നാല്‍ ഇയാളെ കാണാതായതോടെ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ഗുരുസ്വാമിയുടെ വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്തക്കറയും മല്‍പിടുത്തത്തിന്റെ സൂചനകളും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ ഗുരുസ്വാമിയെ കാണാതാവുകയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Leave a Reply