ദുരഭിമാനക്കൊല; മാതാപിതാക്കള്‍ മകളെ കൊന്ന് ഗംഗയില്‍ ഒഴുക്കി

ദുരഭിമാനക്കൊല; മാതാപിതാക്കള്‍ മകളെ കൊന്ന് ഗംഗയില്‍ ഒഴുക്കി

പശ്ചിമബംഗാളിലെ മാള്‍ഡയില്‍ ദുരഭിമാനക്കൊല. ഗ്രാമത്തിലെ യുവാവുമായി അടുപ്പത്തിലായിരുന്ന മകളെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ ബന്ധവുമായി മുന്നോട്ടുപോയതിലുള്ള വൈരാഗ്യത്തിലാണ് മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ചാക്കിലാക്കി ഗംഗാ നദിയില്‍ ഒഴുക്കുകയായിരുന്നു. പതിനാറുകാരിയായ മകളെ കൊന്ന് നദിയില്‍ ഒഴുക്കിയ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാള്‍ഡയിലെ മഹേന്ദ്രതോല സ്വദേശികളായ ധിരന്‍ മണ്ഡല്‍, ഭാര്യ സുമതി മണ്ഡല്‍ എന്നിവരാണ് കൊലപാതകത്തില്‍ അറസ്റ്റിലായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply