ആള്‍ക്കൂട്ട മര്‍ദ്ദനക്കേസ് ; പ്രതികളെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു

കോവളം; മോഷ്ടാവെന്ന് ആരോപിച്ച്‌ ആൾകൂട്ടം മർദിച്ചു പാപ്പാഞ്ചാണി സ്വദേശി അജേഷ്(30) കൊല്ലപ്പെട്ട കേസില്‍ അഞ്ച് പ്രതികളെയും തിരുവല്ലം പൊലീസ് സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.

ശംഖുമുഖം ലെനാറോഡ് റോസ് ഹൗസില്‍ ജിനേഷ് വര്‍ഗീസ്(28), കരമന മിത്ര നഗര്‍ മാടന്‍കോവിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷഹാബുദ്ദീന്‍(43),നേമം മനുകുലാദിച്ചമംഗലം ജെ.പി. ലെയ്‌നില്‍ വാടകയ്ക്ക് താമസം അരുണ്‍(29), ചെറിയതുറ ഫിഷര്‍മെന്‍കോളനിയില്‍ വാടയ്ക്ക് താമസം സജന്‍(33), നെയ്യാര്‍ഡാം കളളിക്കാട് മരുതുംമൂട് ഉത്രാടം നിവാസില്‍ സജിമോന്‍ (35) എന്നിവരെയാണ് തിരുവല്ലം എസ്‌എച്ച്‌ഒ: വി. സജികുമാറിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply