അപകടങ്ങളുണ്ടായേക്കും; മദ്രസ വിദ്യാര്‍ത്ഥികളുടെ മുഖമക്കന വെളുത്തതാക്കാന്‍ നിര്‍ദേശം

അപകടങ്ങളുണ്ടായേക്കും; മദ്രസ വിദ്യാര്‍ത്ഥികളുടെ മുഖമക്കന വെളുത്തതാക്കാന്‍ നിര്‍ദേശം

മലപ്പുറം: മദ്രസ വിദ്യാര്‍ത്ഥികള്‍ ഇനി കറുപ്പിനുപകരം വെളുത്ത മുഖമക്കന ധരിക്കാന്‍ ബാലാവകാശ കമ്മിഷന്‍. അതിരാവിലെയും ഇരുളുന്ന സമയത്തും മദ്രസകളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോകുന്ന കുട്ടികള്‍ വെളുത്ത മുഖമക്കന ധരിക്കണമെന്നാണ് ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം.

വെളിച്ചമില്ലാത്ത സമയത്ത് കുട്ടികള്‍ റോഡിലൂടെ നടക്കുമ്പോള്‍ കറുത്ത മക്കനയും പര്‍ദ്ദയും ധരിക്കുന്നതുകാരണം വാഹനം ഓടിക്കുന്നവര്‍ക്ക് ഇവരെ പെട്ടന്ന് കാണാന്‍ സാധിക്കാറില്ല. ഇത് അപകടങ്ങള്‍ക്ക് കാരണമാകാം.

ഇക്കാരണത്താല്‍ മക്കന പെട്ടെന്ന് കാണാവുന്ന വെളുത്ത നിറത്തിലുള്ളതാകണമെന്ന് പട്ടാമ്പി ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മദ്രസ അധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശം മാധ്യമങ്ങളില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടതോടയാണ് കമ്മിഷന്‍ ഇടപെടല്‍. കുട്ടികളുടെ സുരക്ഷിതത്വത്തിന് ഇത് ആവശ്യമാണെന്നു കാണിച്ച് റോഡ് സേഫ്റ്റി അതോറിറ്റി കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.

മക്കന വെളുത്തത് ധരിക്കുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് മുഖേനയും മറ്റ് റോഡ് സുരക്ഷാ ക്ലാസുകളിലൂടെയും പ്രചാരണം നടത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ മദ്രസകളിലും മറ്റ് സ്ഥാപനങ്ങളിലും നിര്‍ദേശം കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും കമ്മിഷന്‍ അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*