Muthalaq Case l മുത്തലാഖ് ചൊല്ലിയ ഭർത്താവ് അറസ്റ്റിൽ
പൊണ്ണത്തടിയെന്ന് പറഞ്ഞ് ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭർത്താവ് അറസ്റ്റിൽ Muthalaq Case Case
Muthalaq Case ഭോപ്പാൽ: പൊണ്ണത്തടിയുണ്ടെന്ന കാരണം പറഞ്ഞ് ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെ ഭാര്യയുടെ പരാതിയിന്മേൽ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം.
മേഘ്നഗറിലെ ഷെരാണി മുല്ല സ്വദേശിയായ സൽമ ഭാനു നൽകിയ പരാതിയിൽ ജബുവ സ്വദേശി ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്. 2018 ലെ പുതിയ മുസ്ലീം വനിതാ വിവാഹ സംരക്ഷണ അവകാശ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം രാജകുടുംബം
പൊണ്ണത്തടിയുടെ പേരുപറഞ്ഞാണ് ഭർത്താവ് മൊഴി ചൊല്ലിയതെന്നും ഇതേച്ചൊല്ലി ആരിഫ് തന്നെ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും സൽമ ഭാനു പരാതിയിൽ പറയുന്നു. പത്തു വർഷങ്ങൾക്ക് മുമ്പാണ് സൽമ ഭാനുവും ആരിഫും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
Leave a Reply