വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി; കാസര്‍ഗോഡ് സ്വദേശിക്കെതിരെ കേസ്

വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി; കാസര്‍ഗോഡ് സ്വദേശിക്കെതിരെ കേസ്

വാട്സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ കാസര്‍കോട് സ്വദേശിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഭാര്യാ സഹോദരിയുടെ വാട്‌സ്ആപ്പിലേക്ക് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം യുവാവ് അയച്ചതായാണ് പരാതി.

മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയുടെ പരാതിയില്‍ ഭര്‍ത്താവ് കുഡ്ലുവിലെ ബളിനീര്‍ ബി.എം അഷ്റഫിനെതിരെയാണ് കാസര്‍കോഡ് ടൗണ്‍ പൊലീസ് കേസെടുത്തത്. മുത്വലാഖ് നിരോധന നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമാണ് കേസ്.

വിദേശത്ത് ജോലി ചെയ്യുന്ന അഷ്റഫ് മാര്‍ച്ച് 15നാണ് ഭാര്യാ സഹോദരിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് അഷ്റഫിനെതിരെ ടൗണ്‍ പൊലിസ് പരാതി നല്‍കിയിരുന്നു. മുത്വലാഖ് നിയമം പ്രാബല്യത്തില്‍ വരാത്തതിനാല്‍ ഈ നിയമപ്രകാരം അന്ന് കേസെടുത്തിരുന്നില്ല. എന്നാല്‍ ഒരു മാസം മുമ്പ് നാട്ടിലെത്തിയ അഷ്റഫ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞതോടെ ഞായറാഴ്ച യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു.

2007 ജൂലൈ 15നായിരുന്നു ഇരുവരുടെയും വിവാഹം. 20 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും വിവാഹ സമയത്ത് അഷ്റഫ് സ്ത്രീധനം വാങ്ങിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*