Mystery in accidental death violinist Bala Bhaskar l സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി
സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി
തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവ് സി കെ ഉണ്ണി രംഗത്ത്.ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴികളിലെ വൈരുദ്ധ്യങ്ങൾ ദുരൂഹത ഉണ്ടാക്കുന്നു.
Also Read >>സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി
പാലക്കാട്ടെ ഒരു സ്ഥാപനവുമായുള്ള സാമ്പത്തിക ഇടപാടുകളും തിരുവനന്തപുരത്തെ രാത്രി തന്നെ യാത്ര ചെയ്ത് തിടുക്കപ്പെട്ട് എത്തിയതിനെകുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.ഇത് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം.
Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം
ഈ ആവശ്യം ഉന്നയിച്ച് അദേഹം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.സെപ്തംബർ 25 ന് നടന്ന അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചിരുന്നു.അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നു എന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
എന്നാല്‍ അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു എന്നാണ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി നല്‍കിയിരിക്കുന്ന മൊഴി.ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി പറയുന്നു.കൊല്ലത്ത് വിശ്രമിച്ച ശേഷം കാർ ഓടിച്ചത് ബാലഭാസ്കറാണെന്ന് അര്‍ജുന്‍ പറയുന്നു.
Leave a Reply