എന്‍.എഫ് വര്‍ഗ്ഗീസിന്റെ ഓര്‍മയ്ക്കായ് പുതിയ നിര്‍മ്മാണ സംരഭത്തിന് രൂപം കൊടുത്ത് കുടുംബം

എന്‍.എഫ് വര്‍ഗ്ഗീസിന്റെ ഓര്‍മയ്ക്കായ് പുതിയ നിര്‍മ്മാണ സംരഭത്തിന് രൂപം കൊടുത്ത് കുടുംബം

മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ പ്രതിച്ഛായ നല്‍കിയ നടനാണ് എന്‍.എഫ് വര്‍ഗീസ്. കുറഞ്ഞ കാലത്തിനിടയില്‍ തന്നെ ഈ അഭിനയ പ്രതിഭ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന വളരെ വലുതാണ്.

മണ്‍മറഞ്ഞ എന്‍.എഫ് വര്‍ഗ്ഗീസിന്റെ ഓര്‍മയ്ക്കായ് പുതിയ നിര്‍മ്മാണ സംരഭത്തിന് രൂപം കൊടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍. എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സ് എന്നാണ് നിര്‍മാണ സംരഭത്തിന്റെ പേര്.

നടി മഞ്ജു വാര്യരാണ് ഇക്കാര്യം തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. അകാലത്തില്‍ നമ്മളെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട വര്‍ഗീസേട്ടന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരംഭിക്കുന്ന ഈ പുതിയ നിര്‍മ്മാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയില്‍ ഒരുപാട് നല്ല സിനിമകള്‍ നമുക്ക് കാണാന്‍ സാധിക്കട്ടെ, എന്നാണ് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചത്.

മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന പ്രതിഭയാണ് ശ്രീ എന്‍.എഫ്.വര്‍ഗീസ്. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാനും കഴിഞ്ഞു. അകാലത്തില്‍ നമ്മളെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട വര്‍ഗീസേട്ടന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരംഭിക്കുന്ന ഈ പുതിയ നിര്‍മ്മാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയില്‍ ഒരുപാട് നല്ല സിനിമകള്‍ നമുക്ക് കാണാന്‍ സാധിക്കട്ടെ! ഏവര്‍ക്കും വിഷു ആശംസകള്‍!

എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കെ ഹൃദയാഘാതം മൂലം 2002 ജൂണ്‍ 19നാണ് എന്‍ എഫ് വര്‍ഗീസ് മരണപ്പെടുന്നത്.’

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment