16കാരന്റേത് ക്രൂര കൊലപാതകം; ആത്മഹത്യയെന്ന് പോലീസ് കണ്ടെത്തിയ കേസിൽ ദൃശ്യങ്ങൾ പുറത്ത്

ആത്മഹത്യയെന്ന് പോലീസ് കണ്ടെത്തിയ 16കാരന്റേത് ക്രൂര കൊലപാതകം; ദൃശ്യങ്ങൾ പുറത്ത്




പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് കണ്ടെത്തിയ പതിനാറുകാരന്റെ മരണം ക്രൂര കൊലപാതകം എന്ന് തെളിയിക്കുന്ന പുറത്ത്.

കോഴിക്കോട് നാദാപുരത്ത് 2020 മെയ് 17 നാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെയാണ് 2020 മെയ് 17 ന് വീട്ടിനകത്ത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ അസീസിനെ സഹോദരൻ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച എഴുതിത്തള്ളിയ കേസിലാണ് ഇപ്പോൾ വഴിത്തിരിവായിരിക്കുന്നത്.

അന്നുതന്നെ അസീസിന്റെ അമ്മയുടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത യുണ്ടെന്ന ആരോപണം ഉയർത്തി യിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിരുന്നു .

തുടർന്ന് പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയെങ്കിലും തെളിവില്ലെന്ന കാരണത്താൽ കേസന്വേഷണം മരവിപ്പിച്ചിരുന്നു. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ അന്നുതന്നെയാണ് അസീസ് മരണപ്പെടുന്നത്.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സമരം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ പുനരന്വേഷണത്തിന് കോഴിക്കോട് ടൂറിസ്റ്റ് ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിരിക്കും അന്വേഷണ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*