നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ എ എം എം എ യുടെ നീക്കം ?
നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ എ എം എം എ യുടെ നീക്കം ? ഹണിറോസും രചനാ നാരായണൻകുട്ടിയും കക്ഷി ചേരും
ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ച് സഹപ്രവർത്തകരായ ഹണിറോസും രചനാ നേരായണൻകുട്ടിയും.കേസിൽ നടിക്കുവേണ്ടി ഇവർ കക്ഷി ചേരും.കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങൾ ഉന്നയിച്ച് നടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഈ ഹർജിയിലാണ് താരസംഘടയിലെ വനിതാ പ്രതിനിധികൾ കൂടിയായ ഇവർ കക്ഷി ചേരുക.എന്നാല്‍ നദി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ നിയമ വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
കേസില്‍ ഇപ്പോഴുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്നതും ഇരുപത്തിയഞ്ച് വര്‍ഷം പരിചയമുള്ള അഭിഭാഷകനെ വേണമെന്നതും വിചാരണ നീട്ടാനും അട്ടിമറിക്കാനും ഉദ്ദേശിചാണ് ഇത്തരം ഒരു നീക്കമെന്നാണ് ഇവരുടെ വിലയിരുത്തല്‍.അതേസമയം തനിക്ക് ആരുടേയും സഹായം ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ ഇപ്പോള്‍ നല്ല നിലയിലാണ് കേസ് നടത്തുന്നതെന്നും ആക്രമണത്തിന് ഇരയായ നടി പ്രതികരിച്ചു.
കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണം, വിചാരണ തൃശൂർ ജില്ലയിലേക്ക് മാറ്റണം,രഹസ്യ വിചാരണ വേണം തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ.കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു.എന്നാൽ നടിയുടെ ഈ വാദത്തിൻമേൽ മുൻപ് സർക്കാരും പിൻതുണ പ്രഖ്യാപിച്ചിരുന്നു.
Leave a Reply