നടി റോമ വീണ്ടും മോളിവുഡിലേക്ക്
മലയാളികളുടെ മനംകവർന്നു മുന്‍നിര നായികയായി തിളങ്ങിയ നടി റോമ തിരിച്ചുവരുന്നു. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ തിരിച്ചെത്തുന്നത്.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിൽ രംഗപ്രവേശം ചെയ്യുകയും തുടര്‍ന്ന് പതിനഞ്ചിലധികം സിനിമകളിലും നടി അഭിനയിച്ചിരുന്നു. യുവതാരങ്ങള്‍ക്കൊപ്പമുളള റോമയുടെ ചിത്രങ്ങളെല്ലാം വിജയമായി മാറിയിരുന്നു. ജയറാം നായകനായ സത്യ എന്ന ചിത്രത്തിലായിരുന്നു നടി ഒടുവില്‍ അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മോളിവുഡില്‍ തിരിച്ചെത്തുകയാണ്.
പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന് ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ തൃശ്ശൂരില്‍ ആരംഭിച്ചിരുന്നു.
ചിത്രത്തില്‍ അക്ഷയുടെ സഹോദരിയായിട്ടാണ് റോമ എത്തുന്നത്. ഒപ്പം വൈശാഖ് രാജന്, ഫഹിം സഫര്‍, സനിഫ് തുടങ്ങിയവരും അഭിനയിക്കുന്നു. റൊമാന്റിക്ക് കോമഡി എന്റര്ടെയ്നറായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ജീവന് ലാല്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷിഹാബ് ഒങ്ങല്ലൂര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ചെയ്യുന്നു. ലീല ഗിരീഷ് കുട്ടപ്പനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോസ് ചക്കാലക്കല്‍ ചിത്രം നിര്‍മ്മിക്കുന്നു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply