റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം: പ്രതി ബോബിന്‍ തന്നെ; ദമ്പതികള്‍ അറസ്റ്റില്‍
റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം: പ്രതി ബോബിന്‍ തന്നെ; ദമ്പതികള്‍ അറസ്റ്റില്‍
ചിന്നക്കനാല്‍ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടകൊലപാതകക്കേസില്‍ ദമ്പതികളെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ജോലിക്കാരനായ ബോബിന്‍ തന്നെയാണെന്ന് ദമ്പതികള്‍ സമ്മതിച്ചു. ബോബനെ രക്ഷപെടാന്‍ സഹായിച്ചതിനാണ് ദമ്പതികള്‍ അറസ്റ്റിലായത്.
ബോബിനെ ഒളിവില്‍ കഴിയാനും ഏലം വില്‍ക്കാനും സഹായിച്ചെന്ന് എസ്രവേലും കബിലയും സമ്മതിച്ചിരുന്നു. പ്രതിഫലമായി 25000 രൂപ കിട്ടിയെന്നും ഇരുവരും പൊലീസിന് മൊഴി നല്‍കി.
അതേസമയം ചിന്നക്കനാല്‍ ഇരട്ടക്കൊലയിലെ പൊലീസ് തേടിക്കൊണ്ടിരിക്കുന്ന ഒളിവിലുള്ള മുഖ്യ പ്രതി ബോബിന്‍ വയനാട്ടിലേയ്ക്ക് മുങ്ങിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷനുകളില്‍ നിന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉടന്‍ വലയിലാകുമെന്ന സൂചനയാണ് പൊലീസ് നല്‍കിയത്.
എസ്റ്റേറ്റ് ഉടമയെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പൊലീസ് കണ്ടെത്തി. മറ്റൊരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ രാജേഷിന്റെ ശരീരത്തില്‍ തോക്കില്‍ നിന്നുള്ള രണ്ട് വെടികള്‍ ഏറ്റിരുന്നു.
ഇതിലൊരെണ്ണം ദേഹം തുളച്ച് മറുവശം കടന്നുവെന്നും, ശരീരത്തില്‍ കത്തികൊണ്ടുള്ള മുറിവും കാണപ്പെട്ടുവെന്നും പൊലീസ് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗ്ഗീസിന്റെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ ഒരു പള്ളിയ്ക്ക് സമീപത്തുനിന്നാണ് കണ്ടെത്തിയത്.
മുത്തയ്യയുടെ തലയ്ക്ക് പിന്നിലും,നെറ്റിയിലും കട്ടിയുള്ള ആയുധം കൊണ്ട് ഏല്‍പ്പിച്ച മുറിവുകളാണ് മരണകാരണമായത്. കൊലയ്ക്കിടെ പ്രതിയായ ബോബന്റെ ഇടത് കയ്യില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
രാത്രിയില്‍ ഇയാള്‍ക്ക് താമസസൗകര്യം നല്‍കിയതും,ആശുപത്രിയില്‍ പോകുന്നതിനും, മോഷ്ടിച്ച കാര്‍ പള്ളിവളപ്പില്‍ കൊണ്ടുചെന്ന് ഇടുന്നതിലും സഹായിച്ചതും അറസ്റ്റിലായ ദമ്പതികളിലെ ഭര്‍ത്താവാണെന്നും
പൊലീസ് പറഞ്ഞു.
Leave a Reply