ഭാര്യ ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി ഭര്‍ത്താവിന്‍റെ പരാക്രമം
ഭാര്യ ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി ഭര്‍ത്താവിന്‍റെ പരാക്രമം
നാഗര്‍കോവില്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ഭാര്യ പഠിപ്പിക്കുന്ന സ്കൂളിലെത്തി കണ്ണില്‍ കണ്ടെതെല്ലാം അടിച്ചു തകര്‍ത്തു. കയ്യില്‍ കരുതിയിരുന്ന ആയിധം കൊണ്ട് വിദ്യാര്‍ത്ഥിനികളെ വെട്ടി പരിക്കേല്‍പ്പിക്കുകയും പര്‍ക്ക്ചെയ്തിരുന്ന സ്കൂള ബസിന്‍റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ചിതരാരിലെ വിദ്യാ കേന്ദ്ര സ്കൂളിലാണ് സംഭവം.
അക്രമം നടത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറായ ജയനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്ലസ് ടൂ വിദ്യാര്‍ത്ഥിനികളായ നന്ദന, വര്‍ഷ സ്കൂളിലെ പ്യൂണ്‍ ജ്ഞാനമുമുത്തു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മക്കള്‍ പഠിക്കുന്നതും ഇതേ സ്കൂളിലാണ്.
സ്കൂള്‍ മാനേജരുമായുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മദ്യ ലഹരിയിലായിരുന്ന ഇയാള്‍ മാനേജരുടെ മക്കളാണെന്ന് കരുതിയാണ് ഈ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചത്. ഇയാളുടെ ഭാര്യ ഇതേ സ്കൂളിലെ അദ്ധ്യാപികയാണ്.കര്‍ക്കുകയായിരുന്നു.
Leave a Reply