‘നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്’ പദ്ധതിയുമായി നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക്




‘നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്’ പദ്ധതിയുമായി നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക്

എറണാകുളം : കോവിഡ് സാഹചര്യത്തിൽ നായരമ്പലം വില്ലേജിലെ വില്ലേജിലെ വിദ്യാഭ്യസ സ്ഥാപങ്ങൾക്ക് ഓൺലൈൻ പഠനത്തിനാവ ശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നതിനായി ‘നിങ്ങൾ ഒറ്റയ്ക്കല്ല ; ഞങ്ങളുണ്ട്’ പദ്ധതിയുമായി നായരമ്പലം സർവ്വീസ് സഹകരണ ബാങ്ക്.

വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ മൊബൈൽ ഫോണു കളുടെ വിതരണ ഉദ്ഘാടനം നടത്തി. കോവിഡ് സാഹചര്യം നേരിടു ന്നതിനു ആവിഷ്‌കരിച്ച ചലഞ്ചുകളിൽ വൈപ്പിൻ നിയോജക മണ്ഡല ത്തിലെ സഹകരണ സ്ഥാപനങ്ങൾ സ്‌തുത്യർഹമായ സേവനമാണ് നടത്തിയത്.

വാക്‌സിൻ ചലഞ്ചിലേക്ക് മികച്ച സംഭാവനകൾ നൽകിയും ഡിജിറ്റൽ പഠനത്തിനു മൊബൈൽഫോണുകളും കമ്പ്യൂട്ടറുകളും ലഭ്യമാക്കിയും മാതൃകാപരമായ സേവനങ്ങളാണ് സഹകരണ സ്ഥാപനങ്ങൾ കാഴ്ച വെച്ചതെന്നും എംഎൽഎ പറഞ്ഞു.

മംഗല്ല്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് പി കെ.രാജീവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ജെ ഫ്രാൻ സിസ്, സ്റ്റാഫ് പ്രതിനിധി എം പി ശ്യാംകുമാർ എന്നിവർ സംസാരിച്ചു.

ബോർഡ് അംഗങ്ങളായ എം പി സുമോദ്, എൻ എസ് സുഭാഷ് കുമാർ ,ഷൈല ബാബു, കല ബാബുരാജ്, എ ജി ജോസഫ്, ആശ ആശോകൻ, പി എസ് ജയൻ എന്നിവരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*