അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റി; ഇനി അറിയപ്പെടുക ഈ പേരില്‍

ഏറെ പ്രസിദ്ധിയുള്ള വഴിപാടാണ് അമ്പലപ്പുഴ പാല്‍പ്പായസം. ഇതിന്‍റെ മാഹാത്മ്യവും പ്രസിദ്ധിയും മറയാക്കി പലരും വ്യാജ പാല്‍പ്പായസം വരെ വിറ്റ വാര്‍ത്ത ഇടയ്ക്ക് വിവാദമുണ്ടാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ അമ്ബലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസത്തിന്‍റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് ദേവസ്വംബോര്‍ഡ്. അമ്ബലപ്പുഴ പാല്‍പ്പായസം പേര് മാറ്റി ഇനി ഗോപാല കഷായം എന്ന് അറിയപ്പെടും.
മുന്‍പ് ആചാരപരമായി ഗോപാലകഷായം എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അമ്ബലപ്പുഴ പാല്‍പ്പായസം എന്നതിനൊപ്പം ഗോപാലകഷായം എന്ന ലേബല്‍ കൂടി ചേര്‍ത്തായിരിക്കും ഇനി പ്രസാദം വിതരണം ചെയ്യുക.

Loading…

ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ്‌ എ പദ്മകുമാര്‍ പറഞ്ഞു. താന്‍ സ്ഥാനമൊഴിയുന്നതിനു മുമ്ബുതന്നെ ഇതിനുള്ള നടപടികളാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇതെന്തൊക്കെയാണാവോ നടക്കുന്നത്…..

കേരളത്തിൽ ഇതെന്തൊക്കെയാണാവോ നടക്കുന്നത്…..

Rashtrabhoomi இடுகையிட்ட தேதி: புதன், 2 அக்டோபர், 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment