എന്റെ അടുത്ത കൂട്ടുകാരിയാണ് മീനൂട്ടി..താരപുത്രിയുമായുള്ള അടുപ്പത്തെകുറിച്ച് നടി

എന്റെ അടുത്ത കൂട്ടുകാരിയാണ് മീനൂട്ടി..താരപുത്രിയുമായുള്ള അടുപ്പത്തെകുറിച്ച് നടി

മലയാള സിനിമയിലെ നായികമാരില്‍ മികച്ച നടിയാണ് നമിത പ്രമോദ്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് നമിത.

2011 ല്‍ ട്രാഫിക് എന്ന ചിത്രത്തിലൂട സിനിമയില്‍ എത്തുകയും തൊട്ട് അടുത്ത വര്‍ഷം തന്നെ നിവിന്‍ പോളി ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് നായികയായി അരങ്ങേറ്റം കുറിയ്ക്കുകയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കൊപ്പം നമിത അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുമൊത്തുള്ള സൗഹൃദത്തെ കുറിച്ച തുറന്ന്പറയുകയാണ് നടി നമിത. സൗണ്ട് തോമ മുതല്‍ ദീലിപേട്ടനെ അറിയാം. മീനൂട്ടി എന്റെ ക്ലോസ് ഫ്രണ്ടാണ്. ഞാന്‍ എന്നും വിളിക്കുന്ന കൂട്ടുകാരില്‍ ഒരാളാണ് മീനാക്ഷി- നമിത പറഞ്ഞു.

മനോരമ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന ഐ മീ മൈ സെല്‍ഫ് എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നമിതയും മീനാക്ഷിയും നാദിര്‍ഷയുടെ മകള്‍ അയിഷയുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായിമാറിയിരുന്നു. ദിലീപുമായി അടുത്ത സൗഹൃദമാണ് താരത്തിനുള്ളത്. ദിലീപിനെക്കാല്‍ കൂടുതല്‍ സൗഹൃദം മകള്‍ മീനാക്ഷിയുമായിട്ടാണ്.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment