Narcotic Drugs Arrest l Latest Kochi News l Photos l മയക്കുമരുന്നുമായി യുവാവ് പിടിയില്‍
മയക്കുമരുന്നുമായി യുവാവ് പിടിയില്‍
നിരോധിത മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ഗഞ്ചാവ്, MMDA, LSD എന്നിവയുമായി യുവാവിനെഎടത്തല പോലീസ് പിടികൂടി.കീഴ്മാട് ഡോണ്‍ ബോസ്കോ ഭാഗത്ത് കല്ലൂത്തറ വീട്ടില്‍ ഷണ്മുഖന്‍റെ മകന്‍ രാഹുല്‍ (30) എന്നയായാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ കസ്റ്റഡിയിലെടുത്തു.വാഹന പരിശോധനയ്ക്കിടെ കീഴ്മാട് ബോസ്കോ ഭാഗത്ത് വച്ച് പിടിയിലായത്. ഏകദേശം 68 ഗ്രാം ഗഞ്ചാവും, 16 പായ്ക്കറ്റ് OCB Slim , 420 മില്ലി ഗ്രാം MMDA, ഒരു LSD സ്റ്റാമ്പു്, 42500 രൂപയുടെ കറന്‍സി, ഒരു ഇലക്ട്രോണിക് ഡിജിറ്റല്‍ ത്രാസ് എന്നിവ ഇയാളില്‍ നിന്നും പിടികൂടി. എടത്തല സബ്ബ് ഇന്‍സ്പെക്ടര്‍ ജി.അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Leave a Reply
You must be logged in to post a comment.