എന്റെ നെഞ്ചില്‍ തീയാണ്; നരേന്ദ്രമോദി
ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിങ്ങലെപ്പോലെതന്നെ തന്റെ ഹൃദയത്തിലും തീയാളുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ കണ്ണുനീരിന് മറുപടി നല്‍കുമെന്നും മോദി ബിഹാറില്‍ പറഞ്ഞു.
‘നിങ്ങളേപ്പോലെ എന്റെ നെഞ്ചിലും തീയാളുന്നു. വീരമൃത്യു വരിച്ച സഞ്ജയ് കുമാര്‍ സിന്‍ഹ, രത്തന്‍ കുമാര്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിക്കുകയാണ്. പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ഓരോ കണ്ണീര്‍തുള്ളിക്കും ഇന്ത്യ മറുപടി നല്‍കും’- പ്രധാനമന്ത്രി പറഞ്ഞു.
സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും സൈന്യത്തെ വിശ്വാസിച്ച് ജനങ്ങള്‍ ക്ഷമ പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജവാന്‍മാരുടെ കുടുംബത്തിനൊപ്പമാണ് രാജ്യം. നമുക്കു നേരെ നിറയൊഴിക്കുന്നവരെയും നമ്മുടെ സൈനികരെ ലക്ഷ്യം വയ്ക്കാന്‍ തോക്കുകളും ബോംബുകളും നല്‍കുന്നവരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Leave a Reply