ജനങ്ങളെ വഞ്ചിച്ചു… ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ രണ്ട് തവണ വിളിച്ചിട്ടും മമത ഫോണ്‍ എടുത്തില്ല; ആരോപണവുമായി മോദി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ജനതയെ ആകെ വഞ്ചിച്ച നേതാവാണ് മമതാ ബാനര്‍ജിയെന്നും മമത ബംഗാളിലെ സാമ്പത്തിക രംഗത്തെ തകര്‍ത്തെന്നും മോദി ആരോപിച്ചു.
സ്വന്തം കസേര സംരക്ഷിക്കുന്നതില്‍ മാത്രമാണ് മമതാ ബാനര്‍ജിക്ക് താല്‍പര്യം. ഫോനി ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ രണ്ട് തവണ വിളിച്ചിട്ടും മമത ഫോണ്‍ എടുത്തില്ലെന്നും കേന്ദ്രം വിളിച്ച കൂടിക്കാഴ്ച മമത ബാനര്‍ജി നിരസിച്ചെന്നും മമത കുറ്റപ്പെടുത്തി.
Leave a Reply
You must be logged in to post a comment.