കലാഭവന്‍ മണിയെ അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Narendra Modi remembers Kalabhavan Mani

കലാഭവന്‍ മണിയെ അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തൃശ്ശൂര്‍: കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവമോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നാടിന്‍റെ കലാകാരന്‍ കലാഭവന്‍ മണിയെ ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. പ്രസംഗത്തില്‍ നടന്‍ കലാഭവന്‍ മണിയെ അനുസ്മരിച്ചു സംസാരിച്ചത് പ്രവര്‍ത്തകരെയും ജനങ്ങളെയും ആവേശത്തിലാക്കി. ഈ നാടിന്‍റെ കലാകാരന്‍ കലാഭവന്‍ മണിയെ ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുകയാണ്

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവമോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് കലാഭവന്‍ മണിയേയും കമല സുരയ്യയേയും അടക്കമുള്ള സാംസ്കാരിക പ്രമുഖരെ പരാമര്‍ശിച്ച് സംസാരിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രവും തൃശ്ശൂര്‍ പൂരവുമടക്കം ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണ് തൃശ്ശൂര്‍. ബാലാമണിയമ്മ, കമല സുരയ്യ, എന്‍വി കൃഷ്ണവാര്യര്‍, സുകുമാര്‍ അഴീക്കോട്, എം ലീലാവതി,വികെഎന്‍, തുടങ്ങിയ പ്രതിഭകളുടെ നാടാണ്. മലയാള ചലച്ചിത്ര രംഗത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പ്രതിഭകളുള്ള നാടാണ് തൃശൂരെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment