ബഹിരാകാശത്തെ വന്‍ ശക്തിയായി ഇന്ത്യ: ഉപഗ്രഹവേധമിസൈല്‍ വിജയകരമായി പരീക്ഷിച്ചു; നരേന്ദ്ര മോദി

ബഹിരാകാശത്തെ വന്‍ ശക്തിയായി ഇന്ത്യ: ഉപഗ്രഹവേധമിസൈല്‍ വിജയകരമായി പരീക്ഷിച്ചു; നരേന്ദ്ര മോദി

ബഹിരാകാശത്തെ വന്‍ ശക്തിയായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി ഇന്ത്യ പരീക്ഷിച്ചെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മൂന്ന് മിനിട്ടിനുള്ളിലാണ് ദൗത്യം പൂര്‍ത്തിയാക്കിയതെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

മോദി പറഞ്ഞതിങ്ങനെ, എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്. കുറച്ചു സമയം മുമ്പ് നമ്മുടെ ശാസ്ത്രജ്ഞന്‍ 3000 കിലോമീറ്റര്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ലൈവ് ഉപഗ്രഹം വിക്ഷേപിച്ചു. എ-സൈറ്റ് മിസൈല്‍, മൂന്ന് മിനിറ്റ് കൊണ്ട് വിജയകരമായി ആ ഉപഗ്രഹം നശിപ്പിക്കാന്‍ കഴിഞ്ഞു.

മിഷന്‍ ശക്തി എന്നാണ് ഈ പദ്ധതിയുടെ പേരിട്ടിരുന്നത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കി. എന്നിങ്ങനെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*