കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് നരേന്ദ്രമോദി

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ”ത്രിപുര ഓര്‍ക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകര്‍ന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി”… കേരളത്തിലെ ആദ്യ പ്രചാരണ പരിപാടിയായ ‘വിജയ് സങ്കല്‍പ്’ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

മോദി സോളാര്‍ കേസും ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസും എടുത്ത് പറഞ്ഞാണ് കേരളത്തിലെ നേതാക്കളെ പരിഹസിച്ചത്. സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസും സോളാര്‍ കേസും ഓര്‍ക്കണമെന്നും അദ്ദോഹം പറഞ്ഞു. മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടതുപക്ഷം തന്നെയാണെന്നും മോദി ആരോപിച്ചു.

യുഡിഎഫും എല്‍ഡിഎഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കിയെന്നും മോദി ആരോപിച്ചു. ഇടത് വലത് മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും ബിജെപി മുന്നോട്ട് വയ്ക്കുന്നത് ബദല്‍ രാഷ്ട്രീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment