നാസി ക്രൂരതകളില്‍ തലകുനിച്ച്‌ ആഞ്ജലാ മെര്‍ക്കല്‍

ഓഷ്‌വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ക്രൂരതകള്‍ അതിജീവിച്ചവര്‍ക്ക് മുന്നില്‍ തലതാഴ്ത്തി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍. ക്രൂരതകള്‍ ഓര്‍ക്കുമ്പോള്‍ ജര്‍മന്‍ എന്ന നിലയില്‍ തനിക്ക് അതിയായ ദു:ഖമുണ്ടെന്നും മെര്‍ക്കല്‍ പറഞ്ഞു. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍നിന്നു തടവുകാരെ മോചിപ്പിച്ചതിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മെര്‍ക്കല്‍ ഓഷ്വിറ്സിൽ സന്ദര്‍ശനം നടത്തിയത്.

രണ്ടാം ലോകയുദ്ധകാലത്ത് പോളണ്ട് പിടിച്ചെടുത്ത് നാസി ജര്‍മനി സ്ഥാപിച്ചതാണ് ഓഷ്‌വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്.
നാസികളുടെ ഏറ്റവും വലിയ കൊലപാതകക്യാമ്പായിരുന്നു ഇത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായിരുന്നപ്പോള്‍ ഇവിടെ പത്ത് ലക്ഷം പേരാണ് മരിച്ച്‌ വീണത്. പിന്നീട് ഇത് മ്യൂസിയമാക്കി മാറ്റി.

ആറുകോടി യൂറോ ഇവിടുത്തേക്ക് സംഭാവന നല്‍കുമെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നു. മെര്‍ക്കലിനു മുന്‍പ് രണ്ടു ജര്‍മന്‍ ചാന്‍സലര്‍മാര്‍ മാത്രമാണ് ഇവിടം സന്ദര്‍ശിച്ചിട്ടുള്ളത്, ഹെല്‍മുട്ട് ഷ്മിറ്റും ഹെല്‍മുട്ട് കോളും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*