2 മണിക്കൂര്‍ 50 മിനുട്ട്, അഞ്ച് പാട്ടുകള്‍ : ട്രാന്‍സ്

2 മണിക്കൂര്‍ 50 മിനുട്ട്, അഞ്ച് പാട്ടുകള്‍ : ട്രാന്‍സ്

അന്‍വര്‍ റഷീദ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ‘ട്രാന്‍സ്’ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമെത്തുന്നത്.

ഉസ്താദ് ഹോട്ടല്‍ എന്ന ഫീച്ചര്‍ സിനിമയും അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയില്‍ ആമി എന്ന ചെറുസിനിമയുമാണ് അന്‍വര്‍ റഷീദ് ഒടുവില്‍ സംവിധാനം ചെയ്തിരുന്നത്. ട്രാന്‍സ് തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ചിത്രം ‘മോസ്റ്റ് എവെയിറ്റിംഗ്’ ആയി നിര്‍ത്തിയതിന് നിരവധിയാണ് കാരണങ്ങള്‍.

പതിനഞ്ച് വര്‍ഷത്തെ കരിയറില്‍ നാല് സിനിമകളും രണ്ട് ചെറുചിത്രങ്ങളും മാത്രമാണ് അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പ്രേക്ഷകരിലെത്തിയത്. മാസ് എന്റര്‍ടെയിനറുകളുടെ ശൈലിയെ തന്നെ മാറ്റിയെഴുതിയ രാജമാണിക്യം എന്ന സിനിമയിലൂടെ തുടക്കം. മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി ഛോട്ടാമുംബൈ.

പിന്നെ മമ്മൂട്ടി ഇരട്ടറോളിലെത്തിയ അണ്ണന്‍ തമ്പി. മാസ് മസാലാ സ്വഭാവത്തിലുളള മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം കേരളാ കഫേ എന്ന ആന്തോളജിയില്‍ ബ്രിഡ്ജ് എന്ന ഹൃദ്യമാര്‍ന്ന ചെറുസിനിമ. മൂന്ന് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് ഉസ്താദ് ഹോട്ടലുമായി എത്തി. ആദ്യം ചെയ്ത മൂന്ന് ചിത്രത്തേക്കാള്‍ ബ്രിഡ്ജ് എന്ന ചെറുസിനിമയുടെ ശൈലിയോടായിരുന്നു ഉസ്താദ് ഹോട്ടലിന് സാമ്യം.

2013ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ആമി എന്ന ചെറുചിത്രമൊരുക്കിയ അന്‍വര്‍ റഷീദ് പിന്നീടൊരു ഫീച്ചര്‍ സിനിമയുമായി എത്തുന്നത് ഏഴ് വര്‍ഷത്തിന് ശേഷം. സംവിധായകനെന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും മലയാളി പ്രേക്ഷകര്‍ പരിഗണിക്കുന്ന ആദ്യപേരുകളിലൊന്നാണ് അന്‍വര്‍ റഷീദ്.

‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ഷമ്മി എന്ന സൈക്കോ ഇപ്പോഴും പ്രേക്ഷകരുടെ ചര്‍ച്ചാവട്ടത്തുണ്ട്. 2019 ഏപ്രിലില്‍ എത്തിയ ‘അതിരന്‍’ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സിനിമകളുടെ തെരഞ്ഞെടുപ്പിലും പെര്‍ഫോര്‍മന്‍സിലും പകരക്കാരില്ലാത്ത നടന്‍ ഫഹദ് ഫാസില്‍ തന്നെ. നാല് സിനിമകള്‍ ട്രാന്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗ് ഇടവേളയില്‍ ഫഹദ് ഫാസില്‍ പൂര്‍ത്തിയാക്കിയിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സ്, അതിരന്‍, ഞാന്‍ പ്രകാശന്‍, വരത്തന്‍. വിന്‍സന്റ് വടക്കന്‍ എന്ന നവാഗതന്റെ തിരക്കഥയില്‍ ട്രാന്‍സ് ചെയ്യാന്‍ അന്‍വറിന് ആദ്യപിന്തുണ നല്‍കിയതും ഫഹദ് ഫാസില്‍ ആണ്. നിര്‍മ്മാണച്ചെലവ് കൂടുതല്‍ ആയതിനാല്‍ ചിത്രം മാറ്റിവച്ച അന്‍വര്‍ റഷീദിനോട് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞതും ഫഹദ് ഫാസില്‍. ആദ്യപകുതി മാത്രം പൂര്‍ത്തിയായ തിരക്കഥയിൽ തുടക്കമിട്ട ‘ട്രാൻസ്’ ഫെബ്രുവരി 20ന് തിയറ്ററുകളില്‍ എത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*