ഡി വൈ എസ്പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു
ഡി വൈ എസ്പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു Neyyattinkara dysp arrest
Neyyattinkara dysp arrest വാഹനത്തിന് മുന്നിലേക്ക് സനല്‍ എന്ന യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ്പിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാര്‍ സനലിന്റെ മൃതദേഹവുമായി ബാലരാമപുരം നെയ്യാറ്റിന്‍കര ദേശീയപാത ഉപരോധിക്കുന്നു. ഇയാള്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍!
നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാറിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. വര്‍ഷങ്ങളായി ഹരികുമാര്‍ കമുകിങ്കോടുള്ള പെണ്‍സുഹുര്‍ത്തിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്ന് നാട്ടുകാര്‍ പറയുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത ഇയാളെ ആഭ്യന്തര വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് പറയുന്നത്.
കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് റോഡില്‍ നടന്ന വാക്കുതര്‍ക്കതിനിടെയാണ് നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു തള്ളുകയായിരുന്നു. എതിര്‍ ദിശയില്‍ നിന്നും വാഹനം വരുന്നത് ഡി വൈ എസ് പി കണ്ടിരുന്നെങ്കിലും നെഞ്ചില്‍ ആഞ്ഞുതള്ളിയിടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു. നെയ്യാറ്റിന്‍കര കോടങ്ങാവിള കാവുവിളയില്‍ സനല്‍ (35) ലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം.
Leave a Reply