ദേശീയ മൈം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന മൂകാഭിനയ ശില്പശാലയില്‍ പങ്കെടുക്കാനായി അപേക്ഷ ക്ഷണിച്ചു

ദേശീയ മൈം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന മൂകാഭിനയ ശില്പശാലയില്‍ പങ്കെടുക്കാനായി അപേക്ഷ ക്ഷണിച്ചു

മെയ് 11, 12 തീയതികളില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന മൂകാഭിനയ ശില്പശാലയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ദേശീയ മൈം ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

100 രൂപയാണ് ഫീസ്. പതിനാറിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അന്‍പത് പേര്‍ക്കാണ് പ്രവേശനം.

നാഷണല്‍ മൈം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പത്മശ്രീ നിരഞ്ജന്‍ ഗോസ്വാമി നയിക്കുന്ന ശില്പശാലയില്‍ Dr. സദാനന്ദ സിംഗ്, Adv. എസ് ശ്രീകുമാര്‍, പ്രമോദ് പയ്യന്നൂര്‍, പീശപ്പിള്ളി രാജീവന്‍, Dr. ഗൗതം എന്നിവരും ക്ലാസുകള്‍ നയിക്കും. മൈം ആന്‍ഡ് ബോഡി ലാംഗ്വേജ്, നോണ്‍ വെര്‍ബല്‍ ആക്ട്, തിയ്യേറ്റര്‍ ആന്‍ഡ് വിഷ്വല്‍ മീഡിയ, കഥകളി, ആയോധന കല എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് ശില്പശാല.

ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 04712321747, 9995484148 എന്നീ നമ്പറുകളിലോ bharatbhavankerala@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment