മൂന്നാമത് ദേശീയ നാച്ചുറോപ്പതി ദിനം ആചരിച്ചു

മൂന്നാമത് ദേശീയ നാച്ചുറോപ്പതി ദിനം ആചരിച്ചു

തിരുവനന്തപുരം: ആയുഷ് മിഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ദേശീയ നാച്ചുറോപ്പതി ദിനാചരണം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നാച്ചുറോപ്പതി ദിനത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ആരോഗ്യ-കുടുംബക്ഷേമ ആയുഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ . രാജന്‍ ഖോബ്രഗഡെ ഉദ്ഘാടനം ചെയ്തു.

പ്രകൃതിജീവനം ജനങ്ങളിലെത്തിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും വരുന്ന ഒരുവര്‍ഷക്കാലത്തിനുള്ളില്‍ പ്രകൃതി ചികിത്സയുടെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നി നിന്നുകൊണ്ട് ജീവിത ശൈലി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഡോ. രാജന്‍ ഖോബ്രഗടെ അഭിപ്രായപ്പെട്ടു.

ആരോഗ്യകരമായ ജീവിതത്തിനു ദിനചര്യയുടെയും ഋതു ചര്യയുടെയും പ്രാധാന്യത്തെ കുറിച്ച് വെബിനാറില്‍ അധ്യക്ഷത വഹിച്ച ആയുഷ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് സംസാരിച്ചു.

ജീവിതശൈലീരോഗങ്ങളുടെ ബാഹുല്യം മാറിയ ജീവിത സാഹചര്യങ്ങള്‍ മൂലമാണെന്നും ജീവിതശൈലി ക്രമീകരണത്തിന് നാച്ചുറോപ്പതി യുടെ സിദ്ധാന്തങ്ങള്‍ അനുയോജ്യമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ പ്രമേയമായ ‘പ്രകൃതി ജീവനത്തിലൂടെ ജീവശക്തിയെ പോഷിപ്പിക്കുക ‘ എന്ന വിഷയത്തെ ആസ്പദമാക്കി വര്‍ക്കല യോഗ & നേച്ചര്‍ ക്യൂര്‍ ആശുപത്രി മുന്‍ സീനിയര്‍ സെപ്ഷ്യലിസ്റ്റ് ഡോ.ജയകുമാര്‍ നാച്ചുറോപതി ദിന പ്രഭാഷണം നടത്തി.

ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ. വിജയാംബിക എം. എന്‍ , ഭാരതീയ ചികിത്സ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ഡോ. സിന്ധു.എല്‍ ,ഭാരതീയ ചികിത്സ വകുപ്പ് ഡയരക്ടര്‍ ഡോ. പ്രിയാ. കെ. എസ്, നാഷണല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷൈജു. കെ. എസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*