നാട്യോത്സവം 22: വട്ടിയൂർക്കാവ് നടന ഗ്രാമത്തിൽ ഇന്ന് മുതൽ (ജൂൺ 23)

നാട്യോത്സവം 22: വട്ടിയൂർക്കാവ് നടന ഗ്രാമത്തിൽ ഇന്ന് മുതൽ (ജൂൺ 23)

തിരുവനന്തപുരം: ഇന്ത്യൻ നടനകലയിലെ അനശ്വര പ്രതിഭ ഗുരുഗോപിനാഥിന്‍റെ സ്മരണാർഥം അദ്ദേഹത്തിന്‍റെ ജന്മദിനത്തിനോട് അനുബന്ധിച്ചു ഇന്നു മുതൽ “നാട്യോത്സവം 22′ എന്ന പേരിൽ ഗ്രേറ്റ് ഇന്ത്യൻ ഡാൻസ് ഡ്രാമ ഫെസ്റ്റിവലിന് തുടക്കമാകും.

വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ 29 വരെയാണു പരിപാടി. ഇന്ന് വൈകിട്ട് 5.30 ന് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും.

ഗുരു ഗോപിനാഥ് നടനഗ്രാമം വികസിപ്പിച്ചെടുത്ത ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരവും, കേരളനടനം പ്രതിഭകൾക്കുള്ള സപര്യപുരസ്കാരവും ഇതോടൊപ്പം സമർപ്പിക്കും.

തുടർന്ന് രാത്രി 7 ന് മോഹിനിയാട്ടം ” രാധ എവിടെ ” സുഗതകുമാരിയുടെ കവിതയുടെ നൃത്യാവിഷ്ക്കാരം. ഗോപിക വർമയും സംഘവും അവതരിപ്പിക്കും.

രാത്രി എട്ടിന് നടൻ വിനീതും നടി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന ഭാരതനാട്യം ” ജ്ഞാനപാന’. തുടർന്ന് 29 വരെ വൈകിട്ട് 6 ന് ഡോ. അരുന്ധതി മൊഹന്തി, നടി ശോഭന, അസ്തന, നളിനി അസ്തന, ശാശദർ ആചാര്യ, ദീപിക റെഡ്ഡി, നടി ആശാ ശരത്ത് എന്നിവരുടെ നൃ‌ത്ത പരിപാടികൾ അരങ്ങേറും.

ഇന്നത്തെ പരിപാടി

വട്ടിയൂർകാവ് ഗുരു ഗോപിനാഥ് നടന ഗ്രാമം – നാട്യോത്സവം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ 5.30ന്

വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമം- മോഹിനിയാട്ടം ഗോപികാ വർമ ” രാധ എവിടെ’ രാത്രി 7 ന്

വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമം-നടൻ വിനീതും നടി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന ഭാരതനാട്യം ” ജ്ഞാനപാന’ രാത്രി 8ന്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*