കട അടച്ചുപൂട്ടുന്നുവെന്ന് പ്രചരണം; സത്യാവസ്ഥ വെളിപ്പെടുത്തി നൗഷാദ്

കൊച്ചി: നൗഷാദെന്ന പേര് കേരളീയർ മറക്കില്ല,ഇത്തവണ പ്രളയത്തിൽ അകപ്പെട്ടവർക്ക് സ്വന്തം കടയില്‍ നിന്നും കെട്ടുകണക്കിന് വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കിയ നൗഷാദിന്റെ പുതിയ കട അടച്ചു പൂട്ടുന്നു എന്ന രീതിയിലുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കി നൗഷാദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യമാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

കൂടാതെ മാധ്യമങ്ങളിലൂടെയും മറ്റും എന്നെ അറിയുന്ന മനുഷ്യര്‍ എന്റെ കട മാത്രം തേടി വരുന്നു. എന്നേക്കാള്‍ മുൻപ് വലിയ വാടക കൊടുത്ത് ഇവിടെ കട നടത്തിയിരുന്നവരുടെ അവസ്ഥ ഞാന്‍ കാരണം വളരെ മോശമായി കൊണ്ടിരിക്കുന്നു. അതെനിക്ക് സമാധാനം തരുന്നതേയില്ല. അതുകൊണ്ട് ഫുട്പാത്തിലേക്ക് കച്ചവടം മാറുന്നു എന്ന രീതിയിൽ നൗഷാദ് പറഞ്ഞതായാണ് വാർത്ത പ്രചരിക്കുന്നത്.

പക്ഷേ ആ പ്രചാരണം തെറ്റാണെന്നും ആളുകള്‍ അങ്ങനൊക്കെ പ്രചരിപ്പിച്ചാല്‍ നമ്മളിപ്പോ എന്ത് ചെയ്യാനാണെന്നും നൗഷാദ് ചോദിക്കുന്നു. അത് ഒരു ചെറിയ കടയാണ്. അത് തുടങ്ങിയിട്ടേയുള്ളൂ. പിന്നെ എങ്ങനെയാണ് അത് പൂട്ടുന്നത്. എന്തിനാണ് അങ്ങനെയൊക്കെ ആളുകള്‍ പ്രചരിപ്പിക്കുന്നത് എന്നറിയില്ല. ജ്യേഷ്ഠനാണ് ആ കടയിലിരിക്കുന്നത്. കോര്‍പ്പറേഷന്‍ ബസാറിലായിരുന്നു ജ്യേഷ്ഠന്റെ പെട്ടിക്കട. കോര്‍പ്പറേഷന്‍ അവിടെ ഉണ്ടായിരുന്ന കടകളെല്ലാം പൊളിച്ചു കൊണ്ടുപോയി. ഇതോടെ ജ്യേഷ്ഠന് വേണ്ടിയാണ് പുതിയ കട എടുത്തതെന്നും നൗഷാദ് വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*