‘Porn addict’ Navy officer booked in Pune l Pornography Addiction l ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഓൺലൈനിലിട്ട നേവി കമാൻഡർക്കെതിരെ കേസ്
ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഓൺലൈനിലിട്ട നേവി കമാൻഡർക്കെതിരെ കേസ്
മുംബൈ: ഭാര്യയുടെ ചിത്രം നഗ്നചിത്രമാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച നേവി കമാൻഡർക്കെതിരെ കേസ്.ഭാര്യയുടെ ചിത്രം ഇന്റര്‍നെറ്റില്‍ നിന്നെടുത്ത നഗ്നചിത്രതോടൊപ്പം മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.ഭാര്യയുടെ ചിത്രങ്ങള്‍ക്ക് പുറമേ സഹപ്രവര്‍ത്തകരുടെ ഭാര്യമാരുടെയും ചിത്രങ്ങളും ഇയാള്‍ ഇതേരീതിയില്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചതായി അറിയുന്നു.
Also Read >> നടുറോഡില്‍ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍
ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാട്ടു യുവതികള്‍ക്കൊപ്പം ഇയാളുടെ ഭാര്യയുടെയും ചിത്രങ്ങള്‍ കണ്ടെത്തിയത്. യുവതിയുടെയോ നവി ഉദ്യോഗസ്ഥന്റെയോ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. ഇയാളുടെ മോശം സ്വഭാവം കാരണം ഭാര്യ നല്‍കിയ വിവാഹമോചന ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുകയാണ്.
പത്തുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പോണോഗ്രാഫിക് അടിമയാണെന്നും രാത്രി വൈകുവോളം ലാപ്ടോപ്പില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുന്നത് പതിവായിരുന്നതായി ഭാര്യ പോലീസിന് നല്‍കിയ മോഴിയില്‍ പറയുന്നു. ഇയാളുടെ മോശം സ്വഭാവവും സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധവുമാണ് ഭാര്യ വിവാഹമോചനം തേടി ഹര്‍ജി നല്‍കിയത്.
സഹപ്രവര്‍ത്തകന്റെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധം തുടര്‍ന്നതോടെ താന്‍ രണ്ടു കുട്ടികളുമായി പൂനയിളുള്ള തന്‍റെ വീട്ടിലേക്ക് പോരുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. മറ്റുള്ളവരോടൊപ്പം തന്റെ ചിത്രവും പ്രചരിപ്പിച്ചത് ഇനി പൊറുക്കാനാവില്ലെന്നും മക്കളോടൊപ്പം ഇയാളുടെകൂടെ ഇനി താമസിക്കനാവില്ലെന്നും ഭാര്യയും അവരുടെ മാതാപിതാക്കളും പറഞ്ഞു.
Leave a Reply