നവാസുദ്ദീന്‍ സിദ്ധിഖിക്ക് ഭാര്യയുടെ വക്കീല്‍ നോട്ടീസ്

നവാസുദ്ദീന്‍ സിദ്ധിഖിക്ക് ഭാര്യയുടെ വക്കീല്‍ നോട്ടീസ്

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിക്ക് വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ട് ഭാര്യയുടെ വക്കീല്‍ നോട്ടീസ്. ലോക്ഡൗണ്‍ കാരണം സ്പീഡ് പോസ്റ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഇ- മെയിലായും വാട്‌സാപ്പ് വഴിയുമാണ് നോട്ടീസ് അയച്ചതെന്ന് താരത്തിന്റെ ഭാര്യ ആലിയയുടെ അഭിഭാഷകന്‍ അഭയ് സഹായ് പറഞ്ഞു.

മെയ ഏഴാം തിയതി അയച്ച നോട്ടീസിനോട് നടന്‍ ഇതുവരെ പ്രതികരിച്ചില്ല. 45കാരനായ സിദ്ദിഖി കുടുംബത്തോടൊപ്പം ഈദ്? ആഘോഷിക്കാനായി ജന്മനാടായ ഉത്തര്‍പ്രദേശിലെ ബുധാനയിലാണ്. മഹാരാഷ്ട്രയില്‍ നിന്നും യു.പിയിലേക്ക് പോയ നടനും കുടുംബവും അവിടെ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ്. 2009ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*