പുതുവർഷത്തിൽ പുതിയ തീരുമാനാവുമായി നയൻസ്… ആകാംക്ഷയോടെ ആരാധകർ

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര സിനിമാ ലോകത്തേക്ക് ചുവട് വെച്ചത്. ഈ സിനിമയ്ക്ക് പിന്നാലെ തമിഴിലും തെലുങ്കിലും അനവധി അവസരങ്ങൾ ഈ താരത്തിനെ തേടിയെത്തി.

ഇതോടെ നയൻസിന്റെ സമയം തെളിയുകയായിരുന്നു.ഒപ്പം അഭിനയിച്ചിരുന്ന താരങ്ങളുമായി സിനിമയിൽ എത്തിയ കാലം മുതൽ തന്നെ ഒരുപാട് ഗോസിപ്പുകൾ പ്രചരിപ്പിരുന്നു.തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയമാണ് ആരാധകർക്ക് ഇടയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.പൊതുചടങ്ങുകളിലും മറ്റും ഇരുവരും ഒരുമിച്ച് പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറത്തായത്. ഇരുവരും ഒരുമിച്ച് എത്തുന്ന ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

ഇരുവരും പ്രണയ വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ഇനി എന്നാണ് ഇവരുടെ വിവാഹം എന്ന് ചോദിച്ച് ആരാധകർ പിന്നാലെ കൂടിയിരിക്കുകയാണ്.

പുതുവർഷത്തിൽ വിവാഹത്തിന് ഉള്ള പ്ളാനിലാണ് ഇരുവരും എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. എന്നാകും വിവാഹം എവിടെയാകും വിവാഹ വേദി എന്നൊക്കെ ഉള്ള വിവരങ്ങൾക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment