കിണറ്റിലെറിഞ്ഞ സമയത്ത് മകള്‍ക്ക് ജീവനുണ്ടായിരുന്നതായി മഞ്ജുവിന്റെ വെളിപ്പെടുത്തല്‍

കിണറ്റിലെറിഞ്ഞ സമയത്ത് മകള്‍ക്ക് ജീവനുണ്ടായിരുന്നതായി മഞ്ജുവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പറണ്ടോട് കുന്നുംപുറത്തു വീട്ടില്‍ മീരയുടെ മരണത്തില്‍ അമ്മയുടെ പുതിയ മൊഴി. കാമുകനോടൊത്ത് ജീവിക്കുന്നതിനായി സ്വന്തം മകളെ കിണറ്റിലെറിഞ്ഞപ്പോള്‍ മകള്‍ക്ക് ജീവനുണ്ടായിരുന്നതായാണ് അമ്മയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

മഞ്ജു(39)വിനെയും കാമുകന്‍ അനീഷി(32)നെയും സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍.

ജൂണ്‍ 10-ന് രാത്രി അമ്മയും മകളും അനീഷിന്റെ വരവിനെച്ചൊല്ലി വഴക്കിട്ടിരുന്നു. മകളെ കൊല്ലണമെന്ന് നേരത്തെ തീരുമാനിച്ചിരുന്ന ഇരുവരും മീരയെ ബലമായി കീഴ്‌പ്പെടുത്തി തറയില്‍ കമിഴ്ത്തിക്കിടത്തി. ചവിട്ടിപ്പിടിച്ചശേഷം കഴുത്തില്‍ ഷാളിട്ട് മുറുക്കി, ഇതോടെ മീര മരിച്ചുവെന്നാണ് ഇവര്‍ കരുതിയത്.

അതിനുശേഷം ഇരുവരും നെടുമങ്ങാട് ടൗണിലെത്തി വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം ഭക്ഷണം കഴിച്ച് തിരിച്ചെത്തി. രാത്രി ഒന്‍പതരയോടെ ഇരുവരും ചേര്‍ന്ന് മീരയെ അനീഷിന്റെ വീട്ടിലെത്തിച്ചു.

മീരയെ മതിലിനു മുകളിലൂടെ പൊട്ടക്കിണറ്റിന്റെ ഭാഗത്തേയ്ക്കിട്ടപ്പോഴാണ് കുട്ടി മരിച്ചിട്ടില്ലെന്നു മനസ്സിലായത്. തുടര്‍ന്ന് അനീഷ് വീട്ടില്‍ നിന്നു രണ്ട് ഹോളോബ്രിക്‌സുകള്‍ കൊണ്ടുവന്ന് മീരയുടെ ശരീരത്തില്‍ കെട്ടിവെച്ചു.

ഇതിനുശേഷം ഇരുവരും ചേര്‍ന്ന് മീരയെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.സംഭവം നടന്ന് 19 ദിവസത്തിനു ശേഷം മീരയുടെ മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്തു നടത്തിയ പരിശോധനയില്‍ ആമാശയത്തില്‍ കലക്കവെള്ളം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. മീരയുടെ ആമാശയത്തിലുണ്ടായിരുന്ന വെള്ളത്തിന്റെ ശാസ്ത്രീയപരിശോധനാഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply