ഗുണ്ടാ പക; അത്താണി കൊലപാതകം 5 പ്രതികള്‍ അറസ്റ്റില്‍

അത്താണി ഡയാന ബാറിന് മുന്‍വശം ഇന്നലെ രാത്രി 8.15 മണിയോടെ ബിനോയ് ഗില്ലാപ്പി എന്ന് വിളിക്കുന്ന ബിനോയ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 5 പ്രതികളെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

അഖില്‍ വയസ്സ്-25,s/o രാജന്‍,മാളിയേക്കല്‍ വീട് മേക്കാട്, നിഖില്‍ വയസ്സ്-22,s/o രാജന്‍,മാളിയേക്കല്‍ വീട് മേക്കാട് അരുണ്‍ വയസ്സ് -22 s/o സുബ്രന്‍ ,മാളിയേക്കല്‍ വീട്, മേക്കാട് 7)ജസ്റ്റിന്‍ വയസ്സ് -28, s/o തങ്കച്ചന്‍,വേണാട്ടുപറമ്പില്‍ വീട്,പൊയ്ക്കാട്ടുശ്ശേരി, ജിജീഷ് വയസ്സ്-38, s/o സുബ്രന്‍ ,കിഴക്കേപ്പാട്ട് വീട്, കാരക്കാട്ടുകുന്ന്,മേയ്ക്കാട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.



ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളില്‍ ഒരാളായ അഖിലിനെ ബിനോയിയുടെ സംഘത്തില്‍പെട്ടവര്‍ മര്‍ദ്ദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇതിന് പകരം വീട്ടുന്നതിനായി സംഭവ ദിവസം രാവിലെ തന്നെ കേസ്സിലെ പ്രതിയായ അഖിലിന്‍റെ വീട്ടില്‍ പ്രതികളെല്ലാവരും ഒരുമിച്ച് ചേര്‍ന്ന് ഗൂഡാലോചന നടത്തുകയും രാത്രി 8 മണി കഴിഞ്ഞ സമയം അത്താണി ഡയാന ബാറിന് സമീപം ബിനോയി നില്‍ക്കുന്നുണ്ടെന്നുള്ള വിവരം ലഭിക്കുകയും ചെയ്തു.

വിവരമറിഞ്ഞ അക്രമി സംഘം അഖിലിന്‍റെ വീട്ടില്‍ നിന്നും ആയുധങ്ങളുമായി എത്തിയ ബിനോയിയെ വളഞ്ഞിട്ട് വെട്ടുകയായിരുന്നു.1-ാം പ്രതി വിനു വിക്രമന്‍ 2-ാം പ്രതി ലാല്‍ കിച്ചു,3-ാം പ്രതി ഗ്രിന്ഴേറഷ് എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*