നെടുമ്പാശേരിയിൽ ഒരു മാസത്തിനിടെ പിടികൂടിയത് അഞ്ചരക്കോടിയുടെ സ്വര്‍ണവും ഒരു കോടിയിലധികം രൂപയുടെ വിദേശ കറന്‍സികളും

നെ​​ടു​​മ്പാ​​ശേ​​രി : കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ ഒ​​രു മാ​​സ​​ത്തി​​നി​​ടെ എ​​യ​​ര്‍ ക​​സ്റ്റം​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍സ് പി​​ടി​​കൂ​​ടി​​യ​​ത് അ​​ഞ്ച​​ര​​ക്കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ര്‍ണം. വി​​വി​​ധ കേസുകളിലായി 22 പേ​​രാ​​ണ് ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ സ്വ​​ര്‍​​ണ​​ക്ക​​ട​​ത്തി​​നി​​ടെ പി​​ടി​​യി​​ലാ​​യ​​ത്. പി​​ടി​​കൂ​​ടി​​യ​​ത് 15.2 കി​​ലോ​​ഗ്രാം സ്വർണവും ഒ​​രു കോ​​ടി​​യോ​​ളം രൂ​​പ​​യു​​ടെ വി​​ദേ​​ശ ക​​റ​​ന്‍സി​​യും 20 ലക്ഷം രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന 526 കാ​​ര്‍ട്ട​​ണ്‍ സി​​ഗ​​ര​​റ്റും.
രണ്ട് ദിവസം മുന്‍പാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഇവരില്‍ നിന്നും 3.750 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. കേ​​ര​​ള​​ത്തി​​ലെ നാ​​ലു വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലും എ​​യ​​ര്‍ ക​​സ്റ്റം​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍​​സ് വി​​ഭാ​​ഗം പ​​രി​​ശോ​​ധ​​ന ക​​ര്‍ശ​​ന​​മാ​​ക്കി​​യ​​തോ​​ടെ അ​​തി​​നൂ​​ത​​ന വി​​ദ്യ​​ക​​ളാ​​ണ് സ്വ​​ര്‍​​ണ​​ക്ക​​ട​​ത്തു​​കാ​​ര്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. സ്വ​​ര്‍​​ണം ദ്രാ​​വ​​ക രൂ​​പ​​ത്തി​​ല്‍ പാ​​യ്ക്ക​​റ്റു​​ക​​ളി​​ലാ​​ക്കി​​യും ഇ​​പ്പോ​​ള്‍ ക​​ട​​ത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply