കാൻസറിനെ തുരത്താനും ഇനി ആര്യവേപ്പില

കാൻസറിനെ തുരത്താനും ഇനി ആര്യവേപ്പില

എല്ലാ വീടുകളിലും ഒഴിച്ച് നിർത്താനാകാത്ത ചെടിയാണ് ആര്യവേപ്പ് . വീട്ടുമുറ്റത്തെ തൊടിയിലെ ഏറെ ഔഷധ ​ഗുണമുള്ള ആര്യവേപ്പിന് പണ്ട് കാലം മുതലേ ഏറെ പ്രാധാന്യം നൽകിയിരുന്നു. വേപ്പിന്റെ പട്ട, കായ , പൂവ് , ഇല എന്നിവയെല്ലാം മികച്ച ഔഷധമാണ്.

ഫം​ഗ്സ് , ബാക്ടീരിയ, വൈറസ് എന്നിവയെ തടുക്കാൻ കഴിവുള്ള ഒന്നായാണ് ആര്യവേപ്പിനെ വിശേഷിപ്പിക്കുന്നത് , എന്നാൽ കാൻസറിനെ പടിക്ക് പുറത്ത് നിർത്താനും ഈ അത്ഭുത മരത്തിന് കഴിയുമെന്ന് ചില പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

വേപ്പിന്റെ ഇലകളിൽ ഫോട്ടോ കെമിക്കലായ നിമ്പോലൈഡ് സമൃദ്ധമായി അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ് . ഇത് തൊണ്ട, പാൻക്രിയാസ്, പ്രോസ്ട്രേറ്റ് എന്നിവിടങ്ങളിലെ കാൻസറിന്റെ ചികിത്സക്ക് ഉപയോ​ഗിക്കപ്പെടുന്നു.

പണ്ട് കാലം മുതലേ പലതരം ചർമ്മ രോ​ഗങ്ങൾക്കുള്ള ഉത്തമ ഔഷധമായും, ശരീരത്തിലെ വിഷാംശം നീക്കാനും ഉപയോ​ഗിക്കുന്ന ഒന്നാണ് ആര്യവേപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*