നെല്ലിയബം കൊലപാതകം; അന്വേഷണം പ്രത്യേക സംഘത്തിന്




നെല്ലിയബം കൊലപാതകം; അന്വേഷണം പ്രത്യേക സംഘത്തിന്

വയനാട്: വയനാട് പനമരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

ഇന്നലെ രാത്രിയാണ് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളായ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയും അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തില്‍ മരിച്ചത്.

പത്മാവതിയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി യെങ്കിലും അക്രമികളെ പിടികൂടാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മുഖം മൂടി ധരിച്ച സംഘമാണ് ആക്രമിച്ചതെന്ന് പത്മാവതി അയല്‍വാസികളോട് പറഞ്ഞിരുന്നു.

കേശവന്‍ മാസ്റ്റര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം രൂപീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*