ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവുമായി പുതുമുഖ നടന്‍ പിടിയില്‍

ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവുമായി പുതുമുഖ നടന്‍ പിടിയില്‍

ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവുമായി പുതുമുഖ നടന്‍ അറസ്റ്റില്‍. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘ജമീലാന്റെ പൂവന്‍കോഴി’ എന്ന സിനിമയിലെ നായകനും കോഴിക്കോട് സ്വദേശിയുമായ മിഥുന്‍ (25) ആണ് എക്സൈസ് പരിശോധനയില്‍ പിടിയിലായത്. ക്യാമറാമാന്‍ ബെംഗളൂരു സ്വദേശി വിശാല്‍ വര്‍മയും പിടിയിലായി.

ഇവര്‍ കഞ്ചാവിന് അടിമകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മാസമായി ഫോര്‍ട്ട് കൊച്ചിയിലെ ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും.

ഷൂട്ടിങ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണു പ്രതികള്‍ പറഞ്ഞതെന്ന് എക്സൈസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply