അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തു, പിന്നീട് കുടുംബത്തില്‍ നിന്ന് പുറത്തായി ; കക്ഷി അമ്മിണിപ്പിള്ളയിലെ നായിക മനസ്സ്തുറക്കുന്നു

അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തു, പിന്നീട് കുടുംബത്തില്‍ നിന്ന് പുറത്തായി ; കക്ഷി അമ്മിണിപ്പിള്ളയിലെ നായിക മനസ്സ്തുറക്കുന്നു

ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സിനിമയില്‍ ശ്രദ്ധ നേടിയ താരമായിരുന്നു കാന്തി ശിവദാസന്‍ എന്ന കഥാപാത്രം. ഫറ ഷിബ്‌ല ആയിരുന്നു കാന്തിയായി വേഷമിട്ടിരുന്നത്. ചിത്രത്തിന് വേണ്ടി വണ്ണം കൂട്ടിയതും മെയ്‌ക്കോവറും വാര്‍ത്തയായിരുന്നു. എന്നാല്‍ തന്റെ ജീവിതം മാറ്റിമറിച്ച സാഹചര്യത്തെ കുറിച്ച സംസാരിക്കുകയായിരുന്നു ഷിബ്‌ല.

മലപ്പുറം സ്വദേശിയായ താന്‍. വീട്ടുകാരുടെ അനുവാദമില്ലാതെ അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തു. ഇതോടെ വീട്ടില്‍ ചെറിയ പ്രശ്‌നം ഉണ്ടായി. എന്റെ കുടുംബത്തിന്റെ കാഴ്ചപ്പാടിന് വിപരീതമായിരുന്നു എന്റെ തീരുമാനം. എന്നാല്‍ അവര്‍ എന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല. പക്ഷെ പിന്നീട് എന്നെ കുടുംബത്തിലേയ്ക്ക് ഉള്‍ക്കൊളളനും അവര്‍ തയ്യാറായിരുന്നില്ല

താന്‍ വിളിക്കുമ്പോള്‍ അവര്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ അനുഗ്രഹം എന്റെ കൂടെയുണ്ടെന്ന് തന്റെ ഞാന്‍ ചിന്തിച്ചിരുന്നു. ഉപ്പയും ഉമ്മയും മൂന്ന് അനിയന്‍മാരുമാണ് എനിക്കുളളത്. സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോഴും താന്‍ അവരെ വിളിച്ചിരുന്നു. എന്തോ കാരണങ്ങള്‍ കൊണ്ട് അവര്‍ ഫോണ്‍ എടുത്തിരുന്നില്ല, ഷിബ്‌ല പറഞ്ഞു.

സിനിമ പുറത്തിറങ്ങിയപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ അമ്മയായി എത്തിയത് മലപ്പുറത്തുക്കാരിയായ ഷെന ചേച്ചിയായിരുന്നു. ഇവരുടെ സുഹൃത്ത് സിനിമ കണ്ടതിനു ശേഷം കക്ഷി അമ്മിണിപ്പിളയെ കുറിച്ചെരു പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിന് താഴെ ഉപ്പ കമന്റ് ഇട്ടു. ചിത്രത്തിലെ നായികയെ മനസിലായോ എന്നതായിരുന്നു ഉപ്പയുടെ കമന്റ്.

അദ്ദേഹത്തിന്റെ സുഹൃത്തും വക്കീലുമായ ആള്‍ ആരാ ഇത്. അറിയാവുന്നയാളാണോ എന്ന് തിരിച്ചും. ഇത് എന്റെ ഒരേയൊരു മകളാണെന്നായിരുന്നു മറുപടി. എന്റെ വീട്ടുകാരുടെ മാനസിക പിന്തുണയുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഭര്‍ത്താവിന്റേ അമ്മയുടേയും വീട്ടുകാരുടേയും പിന്തുണയുണ്ടെന്നും ഷിബ്‌ല കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply