പുതിയ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ജെ ഇ ഇ, നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം

പുതിയ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ജെ ഇ ഇ, നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം

ബിരുദാനന്തര എൻജിനീയറിംഗ് കോഴ്സുകൾക്ക് വേണ്ടിയുള്ള ജെ ഇ ഇ, മെഡിക്കൽ കോഴ്സുകള്‍ക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ നെറ്റ് പരീക്ഷകളുടെ നടത്തിപ്പും ഇനി മുതല്‍ ദേശീയ ടെസ്റ്റിങ്​ ഏജന്‍സി (എന്‍.എ.ടി) നടത്തുമെന്ന്​ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ്​ ജാവദേക്കര്‍ അറിയിച്ചു.

2019 മുതല്‍ ഈ ഏജന്‍സിയാണ് ഈ പരീക്ഷ നടത്തുന്നത്. എഐസിടിഇ എംബിഎ പ്രവേശനത്തിനായി നടത്തുന്ന സി മാറ്റ് പരീക്ഷയും ഇനി പുതിയ ഏജന്‍സി ഏറ്റെടുക്കും.അന്താരാഷ്ട്ര നിലവാരത്തിലേക്ക് പരീക്ഷകളെ ഉയര്‍ത്തുവാനാണ് പുതിയ ഏജന്‍സിയെ ഏല്‍പ്പിച്ചത്. ജെ ഇ ഇ (മെയിന്‍സ്), നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം നടത്തും. ജെ ഇ ഇ (മെയിന്‍സ്) ജനുവരിയിലും ഏപ്രിലിലുമായിരിക്കും.
നീറ്റ് പരീക്ഷയും ഫെബ്രുവരിയിലും മേയിലുമായി രണ്ടുവട്ടം നടത്തും . രണ്ടു പരീക്ഷയില്‍ മികച്ച സ്കോര്‍ കിട്ടിയ പരീക്ഷ കണക്കിലെടുക്കും. നെറ്റ് ഡിസംബറിലായിരിക്കും. ഇപ്പോള്‍ സിബിഎസ്ഇ നടത്തുന്ന പരീക്ഷകളാണ് പുതിയ ഏജന്‍സിയ്ക്ക് കൈമാറുന്നത്. സിലബസില്‍ മാറ്റമുണ്ടാകില്ല.പുതിയ ഏജന്‍സിയുടെ ആദ്യവര്‍ഷ പ്രവര്‍ത്തനത്തിനു 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

തുടര്‍ വര്‍ഷങ്ങളില്‍ ഏജന്‍സി പ്രവര്‍ത്തനത്തിനുള്ള പണം സ്വയം കണ്ടെത്തണം.കമ്ബ്യൂട്ടര്‍ ​അടിസ്ഥാനമാക്കിയുള്ള പരീക്ഷയായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക്​ വീട്ടില്‍ നിന്നോ അംഗീകൃത കമ്ബ്യൂട്ടര്‍ സെന്‍ററുകളില്‍ നിന്നോ സൗജന്യമായി പരീക്ഷകള്‍ക്കു വേണ്ട ​തയ്യാറെടുപ്പുകള്‍ നടത്താം. സിലബസ്​, ചോദ്യങ്ങളുടെ മാതൃക, ഭാഷാ, ഫീസ്​ എന്നിവയില്‍ മാറ്റമുണ്ടാകില്ല. നാല്​ മുതല്‍ അഞ്ച്​ ദിവസങ്ങളിലായായിരിക്കും പരീക്ഷകള്‍ നടത്തുകയെന്നും മന്ത്രി അറിയിച്ചു.

ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് പരീക്ഷാ പരിശീലനത്തിനായി പ്രത്യേക പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ദേശീയ ടെസ്റ്റിങ്​ ഏജന്‍സി സ്ഥാപിക്കും. സ്കൂളുകളിലെയും എന്‍ജിനീയറിങ് കോളജുകളിലെയും കമ്ബ്യൂട്ടര്‍ സെന്‍ററുകളെയും പരിശീല കേന്ദ്രങ്ങളായി കണ്ടെത്തും. ഇവിടെ ആഗസ്റ്റ് മൂന്നാം വാരം മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സൗജന്യമായി കുട്ടികള്‍ക്ക് പരിശീലനം നേടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*