ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പതിനൊന്നു ദിവസം പ്രായമായ കുഞ്ഞ് മരിച്ചത് വിഷക്കായ് ഉള്ളില്‍ച്ചെന്ന്…!

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പതിനൊന്നു ദിവസം പ്രായമായ കുഞ്ഞ് മരിച്ചത് വിഷക്കായ് ഉള്ളില്‍ച്ചെന്ന്…!

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാതശിശു മരിച്ചത് വിഷക്കായ് ഉള്ളില്‍ച്ചെന്നാണെന്ന് സൂചന. കുട്ടിയുടെ ആന്തരികാവയവ പരിശോധനഫലത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നതായി അറിയുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആന്തരികാവയവങ്ങളുടെ പരിശോധനകള്‍ നടത്തിയത്.

മേയ് നാലിനാണ് സംഭവം. ആലപ്പുഴ അവലൂക്കുന്ന് കോളനിയില്‍ കാര്‍ത്തിക് കമല്‍- സുരഭി ദമ്പതികളുടെ 11 ദിവസം പ്രായമായ കുഞ്ഞാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. സുരഭി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ഏപ്രില്‍ 21നാണ്.

കുട്ടിയുടെ ഉള്ളില്‍ വിഷാംശം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്തസാംപിള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതില്‍നിന്നാണ് വിഷാംശം ഉള്ളില്‍ കടന്നെന്ന വിവരം അറിയുന്നത്. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം ഫോറന്‍സിക് വിഭാഗം അമ്പലപ്പുഴ പൊലീസിന് പരിശോധന റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment