നഴ്‌സിന്റെ ക്രൂരത: പ്രസവത്തിനിടെ ശക്തിയായി വലിച്ച നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു
രാജസ്ഥാനിലെ ജയ്‌സാല്‍മേറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. പ്രസവത്തിനിടെ നഴ്‌സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചതിനെ തുടര്‍ന്നാണ് അപകടം.
പ്രസവത്തിനിടെ മാതാവ് പുഷ് ചെയ്യുമ്പോള്‍ നേഴ്‌സ് സപ്പോര്‍ട്ട് മാത്രമാണ് കൊടുക്കേണ്ടത്. എന്നാല്‍ പ്രസവസമയത്ത് കുഞ്ഞിനെ നേഴ്‌സ് ശക്തിയായി വലിച്ചതോടെ കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞ് ഒരു ഭാഗം അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ തന്നെ കുടുങ്ങുകയും ചെയ്തു.
ഇതിനു പിന്നാലെ മാതാവിനെ ജോധ്പൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഇവിടെയെത്തിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് അകത്തു കുടുങ്ങിയ വിവരം വീട്ടുകാര്‍ അറിയുന്നത്.
എന്നാല്‍ റാംഗഡിലെ ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചു. പ്ലാസന്റ മാത്രമേ പുറത്തേക്കു വരാതിരുന്നുള്ളൂവെന്ന് അവര്‍ പറഞ്ഞു.സംഭവത്തില്‍ ഐപിസി 304 എ, 336 വകുപ്പുകള്‍ പ്രകാരം ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.
കുഞ്ഞിന്റെ ശരീരഭാഗം പരിശോധനയില്‍ കണ്ടെടുക്കുകയും ചെയ്തു. കുഞ്ഞിന് ഇത്തരമൊരു അപകടമുണ്ടായ വിവരം തങ്ങളോടു പറഞ്ഞിരുന്നില്ലെന്ന് പിതാവ് തിലോക് ഭാട്ടി പറഞ്ഞു.
Leave a Reply
You must be logged in to post a comment.