സാമ്പത്തിക പ്രതിസന്ധിയിലും 45 ലക്ഷം രൂപ ചിലവഴിച്ച് വീണ്ടും പുതിയ കാര്‍ വാങ്ങി സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധിയിലും 45 ലക്ഷം രൂപ ചിലവഴിച്ച് വീണ്ടും പുതിയ കാര്‍ വാങ്ങി സര്‍ക്കാര്‍

പുതിയ വാഹനം വാങ്ങുന്നതിനുള്ള നിയന്ത്രണം മറികടന്നു രണ്ടു പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങി സര്‍ക്കാര്‍. ധനവകുപ്പിന്റെ എതിര്‍പ്പ് തള്ളിയാണ് ടൂറിസം വകുപ്പിന്റെ നിര്‍ബന്ധത്തില്‍ 45 ലക്ഷം രൂപ ചിലവിട്ട് സര്‍ക്കാര്‍ കാര്‍ വാങ്ങിയത്.

മന്ത്രിമാര്‍ക്കും വിവിഐപിമാര്‍ക്കുമുള്ള വാഹനമാണ് ടൂറിസം വകുപ്പ് വാങ്ങുന്നത്. എന്നാല്‍ പുതിയ കാര്‍ ആര്‍ക്കാണെന്ന് വ്യക്തമല്ല. ഇനി ഏതെങ്കിലും മന്ത്രി വാഹനം മാറ്റുകയാണോ എന്നും വ്യക്തമല്ല.

ജൂലൈ 11നാണ് ടൂറിസം വകുപ്പ് ഡയറക്ടര്‍ രണ്ടു പുതിയ കാര്‍ വാങ്ങാനുള്ള അനുമതിക്കായി ധന വകുപ്പിനെ സമീപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു ധന വകുപ്പ് ആവശ്യം തള്ളി. പത്തു ലക്ഷത്തിനു മുകളില്‍ ഉള്ള ബില്ലുകളില്‍ ധനവകുപ്പിന്റെ പ്രത്യക അനുമതി ആവശ്യമാണ്. അനുമതി നിഷേധിച്ചതോടെ ടൂറിസം വകുപ്പ് രണ്ടാഴ്ച്ചമുന്‍പ് ക്യാബിനെറ്റിന്റെ പരിഗണനയില്‍ കൊണ്ട് വന്നു ആവശ്യം നേടിയെടുത്തു. ഒടുവില്‍ ഈ മാസം 20 ന് 44.91.000 രൂപ അനുവദിച്ചു.

ക്യാബിനറ്റ് അംഗീകരിച്ചിട്ടും ഉത്തരവ് ഇറക്കാന്‍ ധന വകുപ്പ് വിസമ്മതിച്ചപ്പോള്‍ ചില മന്ത്രിമാര്‍ ഇടപെട്ടതായും സൂചന ഉണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ മന്ത്രിമാര്‍ കൂട്ടത്തോടെ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment