നേത്ര ശസ്ത്രക്രിയ രംഗത്ത് പുതിയ നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി

നേത്ര ശസ്ത്രക്രിയ രംഗത്ത് പുതിയ നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി

നേത്ര ശസ്ത്രക്രിയ രംഗത്ത് അപൂര്‍വ നേട്ടം കൈവരിച്ച് എറണാകുളം ജനറല്‍ ആശുപത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ നൂതനമായ റിഫ്രാക്ടിവ് സര്‍ജറി ചെയ്യുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി മാറിയിരിക്കുകയാണ് എറണാകുളം ജനറല്‍ ആശുപത്രി.

ഈ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞ ദിവസം 30 വയസ്സുള്ള യുവതിയില്‍ നടത്തിയിരുന്നു. ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ഒഫ്ത്താല്‍മോളജിസ്റ്റ് ഡോ. രജീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരുമെങ്കിലും വളരെ ചുരുങ്ങിയ ചെലവിലാണ് (ലെന്‍സിന്റെ മാത്രം ചെലവ്) ഇവിടെ നടത്തിയത്.

കാഴ്ചക്കുറവുള്ളവര്‍ക്ക് കണ്ണട ഒഴിവാക്കുവാനുള്ള ലളിതമായ ശസ്ത്രകിയ രീതിയാണ് റിഫ്രാക്ടിവ് സര്‍ജറി. ഈ ശസ്ത്രകിയ വഴി നേത്രപടലത്തിന് കീഴിലായി അനുയോജ്യമായ പവറുള്ള കൃത്രിമ ലെന്‍സ് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. തുള്ളിമരുന്ന് ഉപയോഗിച്ച് മരവിപ്പിച്ചതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്.

ഈ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടതിന്റെയോ, തുടര്‍ചികിത്സയുടെയോ ആവശ്യമില്ല. ഏതെങ്കിലും കാരണവശാല്‍ കണ്ണടയിലേക്ക് തിരിച്ചു പോകണമെന്നുണ്ടെങ്കില്‍ അതും സാധിക്കുമെന്നതിനാല്‍ ലാസിക്ക് ശസ്ത്രക്രിയ രീതിയെക്കാള്‍ അഭികാമ്യവുമാണ്. അതേസമയം കാഴ്ച്ചക്കുറവിന്റെ തോത് മാറിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഈ സര്‍ജറി ഫലപ്രദമല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*